എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കലാകിരീടം ഓമശ്ശേരി തിരിച്ചു പിടിച്ചു

Posted on: September 1, 2014 8:47 am | Last updated: September 1, 2014 at 8:47 am
SHARE

ssf flagനാദാപുരം: സര്‍ഗ്ഗ വസന്തം പെയ്തിറങ്ങി ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓമശ്ശേരി കിരീടം സ്വന്തമാക്കി.
നിലവിലെ ജേതാക്കളായ കുന്ദമംഗലത്തേയും ഇരുപത്തി ഒന്നാമത് സാഹിത്യോത്സവില്‍ തുടക്കം മുതല്‍ കനത്ത മത്സരം കാഴ്ച്ച വെച്ച കോഴിക്കോടിനേയും പിന്നിലാക്കിയാണ് ഓമശ്ശേരി കിരീടം തിരിച്ചു പിടിച്ചത്.
ജേതാക്കളെ തീരുമാനിക്കാന്‍ അവസാന ഫലം വരേയും കാത്തിരിക്കേണ്ടിവന്നത് സദസ്സിനെ പിരിമുറുക്കത്തിലാക്കി. 291 പോയിന്റാണ് ഓമശ്ശേരി നേടിയത്. 283 പോയിന്റ് നേടി കുന്ദമംഗലം രണ്ടാം സ്ഥാനത്തും 279 പോയിന്‍ര് നേടി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.