Connect with us

National

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ ഒരു വര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് സംഘ പരിവാര്‍ സംഘടനകളോട് ആര്‍എസ്എസ് നിര്‍ദേശം. സര്‍ക്കാറിനേയും നയങ്ങളേയും വിമര്‍ശിക്കുന്നത് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കും. ഒരു വര്‍ഷമെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ചില സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശമുന്നയിച്ച സാഹചര്യത്തിലാണ് ആര്‍എസ്എസ് ആവശ്യം. വിവിധ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഭൂപരിഷ്‌കരണ നിയമത്തിലെ ഭേദഗതി, ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നയങ്ങല്‍ നടപ്പിലാക്കുന്നതില്‍ നരേന്ദ്ര മോദിക്ക് സാവകാശം നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ആര്‍എസ്എസിന്റെ നിര്‍ദേശത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തരാണെന്നാണ് രിപ്പോര്‍ട്ട്.

Latest