Connect with us

Malappuram

മദ്യനിരോധനം; എസ് എസ് എഫ് സമരം പ്രചോദനമായെന്ന് മന്ത്രി അനില്‍കുമാര്‍

Published

|

Last Updated

ഐക്കരപ്പടി: കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള മുദ്രാവാക്യമുയര്‍ത്തി എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി എ പി അനില്‍കുമാര്‍. ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിത്യോത്സവ് അടക്കമുള്ള എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് പോലും മാതൃകയാണ്. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളും പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.