നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ അപകടക്കുഴി

Posted on: August 30, 2014 8:14 am | Last updated: August 30, 2014 at 8:14 am
SHARE

ഒറ്റപ്പാലം: നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ അപകടക്കുഴി. അമ്പലപ്പാറ തിരുണ്ടിക്കല്‍ നിസ്‌കാരപള്ളിയുടെ സമീപത്തെ കയറ്റത്തിലാണ് റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തി ഒലിച്ചാണ് റോഡ് തകര്‍ന്നത്.രണ്ട് മാസം മുമ്പാണ് ഹൈവേനിലവാരത്തില്‍ ബി എം , ബി സി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അമ്പലപ്പാറ- മണ്ണാര്‍ക്കാട് റോഡ് നവീകരിച്ചത്.
റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യാറാകാതിരുന്നതാണ് റോഡില്‍ കുഴി രൂപപ്പെടാന്‍ കാരണമായത്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച റോഡ് രണ്ട് മാസം തികയുന്നതിന് മുന്‍പ് തന്നെ തകര്‍ന്നത് പണിയുടെ നിലവാരമില്ലായ്മയാണെന്നും പരാതിയുണ്ട്. റോഡ് തകര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടും സ്ഥലം പരിശോധിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here