Connect with us

Ongoing News

മത്സ്യത്തൊഴിലാളി ക്ഷേമനിധി: ധനസഹായം വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി നിലവില്‍ നല്‍കി വന്നിരുന്ന 1500 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ചു. മത്സ്യബന്ധന സമയത്തോ തൊട്ടുപിന്നാലെയോ അപകടം കൊണ്ടല്ലാതെ ആകസ്മിക കാരണങ്ങളാലുള്ള മരണത്തിനുള്ള ധനസഹായം 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി. മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളിയുടെ മരണത്തോടനുബന്ധിച്ച് ആശ്രിതര്‍ക്കുളള ധനസഹായം 5,000 രൂപയില്‍ നിന്ന് 15,000 രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിരക്കുകള്‍ 1997-ല്‍നിശ്ചയിച്ചതാണ്.

Latest