Connect with us

Ongoing News

ഡല്‍ഹിയിലെ സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് നല്‍കാന്‍ നീക്കം: പിണറായി

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ട് സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രണ്ടായിരം കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറാനുള്ള ശ്രമം അഴിമതിയാണ്. നിലവില്‍ പാര്‍പ്പിട ആവശ്യത്തിന് മാത്രമായി—ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഭൂമി വാണിജ്യാവശ്യത്തിനായി കൂടി ഉപയോഗിക്കാമെന്ന തരത്തില്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ക്രമക്കേടാണ് വരുത്തിവെക്കുക. വാണിജ്യ ആവശ്യത്തിന് കൂടി ഉപയോഗിക്കാനാകുന്ന വ്യവസ്ഥക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ചില വന്‍കിട റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ സഹായത്തോടെ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കോടികളുടെ അഴിമതിക്കുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.
കേരള ഹൗസ് ജീവനക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനായി ഡല്‍ഹിയുടെ അയല്‍പ്രദേശങ്ങളില്‍ അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷനര്‍ ഗ്യാനേഷ്‌കുമാര്‍ നടത്തുന്ന ഭൂമി വാങ്ങല്‍ ചര്‍ച്ചകളെ പറ്റിയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇത് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണെന്ന് കേരള ഹൗസിലെ ഭരണപ്രതിപക്ഷ ഭേദമന്യേ ജീവനക്കാരുടെ യൂനിയനുകള്‍ ആരോപിക്കുന്നുണ്ട്. ഇപ്പോഴുള്ള ഭൂമിയില്‍ തന്നെ പാര്‍പ്പിടസമുച്ചയത്തിനു പദ്ധതിയുണ്ട്. അത് നിലനില്‍ക്കെയാണ് പുതുതായി ഭൂമി വാങ്ങുന്നതിനുള്ള നീക്കം നടത്തുന്നത്. പിണറായി കൂട്ടിചേര്‍ത്തു.

Latest