നീലഗിരി സംഘാടക സമിതി രൂപവത്കരിച്ചു

Posted on: August 30, 2014 12:06 am | Last updated: August 30, 2014 at 12:06 am

ഗൂഡല്ലൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37- ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നീലഗിരി ജില്ലാ സംഘാടക സമിതി രൂപവത്കരിച്ചു. പി മൊയ്തു മുസ്‌ലിയാര്‍ (ചെയര്‍.), കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ദാരിമി (വൈ. ചെയര്‍.) അഡ്വ. കെ യു ശൗക്കത്ത് (ജന. കണ്‍.) അബ്ദുല്‍ഹകീം, സലാം പന്തല്ലൂര്‍ (ജോ. കണ്‍.) സി കെ കെ മദനി (ട്രഷ.) മെമ്പര്‍മാരായി ശിഹാബുദ്ദീന്‍ മദനി, ശറഫുദ്ദീന്‍ ഗൂഡല്ലൂര്‍, ടി പി ബാവ മുസ്‌ലിയാര്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി കെ പി മുഹമ്മദ് ഹാജി, ഹസന്‍ ഹാജി, കോയ തൊണ്ടളം, മജീദ് ഹാജി ഉപ്പട്ടി, ഹംസ ഹാജി, സി എം ഇബ്‌റാഹീം ദേവാല, സി കെ എം പാടന്തറ എന്നിവരെയും തിരഞ്ഞെടുത്തു. എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് പ്രാര്‍ഥന നടത്തി. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന ജന. സെക്രട്ടറി കെ കെ അഹമദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ വിഷയാവതരണം നടത്തി. ഹസന്‍ സഖാഫി തറയിട്ടാല്‍ പ്രസംഗിച്ചു.