Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം സര്‍ക്കിള്‍ തല പ്രഖ്യാപനം ആവേശം പകര്‍ന്നു

Published

|

Last Updated

ഒറ്റപ്പാലം: എസ് വൈ എസ് അറുപതാം വാര്‍ഷിക ഒറ്റപ്പാലം സര്‍ക്കിള്‍ പ്രഖ്യാപനം നടത്തി.
സഫ് വാ അംഗങ്ങളുടെ റാലിക്ക് സര്‍ക്കിള്‍ നേതാക്കളായ മുഹമ്മദ് കുട്ടി ലത്വീഫി, നൗഷാദ്, അക് ബര്‍ പത്തിരിപ്പാല, ഖാലിദ് ലത്വീഫി, ഹംസ പഴയലക്കിടി, മുസ്തഫ, മുഹമ്മദ് നേതൃത്വം നല്‍കി. തുടര്‍ന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി പ്രഖ്യാപനം നടത്തി. സോണ്‍ സെക്രട്ടറി റശീദ് അശറഫി, മുഹമ്മദ് കുട്ടി ലത്വീഫി, മുഹമ്മദ് റിനീഷ് പ്രസംഗിച്ചു.
കൊപ്പം: കുലക്കുല്ലൂര്‍ സര്‍ക്കിള്‍തല പ്രഖ്യാപനം കൊപ്പം സോണ്‍ സെക്രട്ടറി സി അലിയാര്‍ അഹ് സനി നിര്‍വഹിച്ചു.
സി എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഖ്യാപനത്തിന്റെ മുന്നോടിയായി നടന്ന റാലിക്ക് ടി കെ എം അസ് ലമി, പി ഉമര്‍ അല്‍ഹസനി, നൗഷാദ് സഖാഫി, ശഫീഖ് സഖാഫി. ടി എ നാസിര്‍ സഖാഫി, അബ്ദുള്‍ അസീസ് അന്‍വരി, എം കെ മാനു മുസ് ലിയാര്‍ നേതൃത്വം നല്‍കി
കൊപ്പം: എസ് വൈ എസ് കൊപ്പം സര്‍ക്കിള്‍ അറുപതാം വാര്‍ഷിക പ്രഖ്യാപനം നടന്നു. ആമയൂര്‍ സുന്നിമസ്ജിദില്‍ നിന്നാരംഭിച്ച റാലി ആമയൂര്‍ സെന്ററില്‍ സമാപിച്ചു.
സലാം അഹ് സനി, ബശീര്‍ റഹ് മാനി, ത്വാഹിര്‍ സഖാഫി നേതൃത്വം നല്‍കി. പ്രഖ്യാപന സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി അല്‍ഹസനി, റസാഖ് സഖാഫി അന്‍സാര്‍ നഗര്‍, റസാഖ് മിസ്ബാഹി ആമയൂര്‍ പ്രസംഗിച്ചു.
അലനല്ലൂര്‍: എസ് എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടോപ്പാടം സര്‍ക്കിള്‍ പ്രഖ്യാപനം ഇന്ന് വൈകീട്ട് നാലിന് തിരുവിഴാംകുന്ന് വെച്ചും തച്ചനാട്ടുകര സര്‍ക്കിള്‍ പ്രഖ്യാപനം ഇന്ന് വൈകീട്ട് നാലിന് കരിങ്കല്ലാത്താണിയിലും കരിമ്പുഴ സര്‍ക്കിള്‍ പ്രഖ്യാപനവും 31ന് അലനല്ലൂര്‍ സര്‍ക്കിള്‍ പ്രഖ്യാപനം അലനല്ലൂര്‍ സ്‌കൂള്‍ പടിയിലും നടത്തുമെന്ന് സര്‍ക്കിള്‍ നേതാക്കള്‍ അറിയിച്ചു.

Latest