Connect with us

Gulf

ദുബൈ വേള്‍ഡ് എക്‌സ്‌പോ; ഒരുക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈ എക്‌സ്‌പോ 2020 രൂപകല്‍പന രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വേദികളുടെ രൂപരേഖ തയ്യാറാക്കല്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 438 ഏക്കര്‍ സ്ഥലത്താണ് ദുബൈ എക്‌സ്‌പോ 2020.
ഇതു കൂടാതെ, റസിഡന്‍ഷ്യല്‍ സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക് എന്നിവ സംബന്ധിച്ച 150 ഏക്കര്‍ സ്ഥലത്തെ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നത്. ദുബൈ ട്രേഡ് സെന്റര്‍-ജബല്‍ അലിയിലെ വേദിയില്‍ ബിഐഇയുടെ അനുമതി ലഭിച്ചാലുടന്‍ കെട്ടിട നിര്‍മാണം ആരംഭിക്കും. ഇവിടെ മൂന്ന് ലക്ഷം സന്ദര്‍ശരെ ഉള്‍ക്കൊള്ളാനാകും. സാധാരണ ദിവസങ്ങളില്‍ 1,53,000 പേരെത്തുമെന്നാണ് പ്രതീക്ഷ. 2020 ഒക്‌ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയാണ് യുഎഇയുടെ സമഗ്ര വികസനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ എക്‌സ്‌പോ 2020 അരങ്ങേറുക.
അമേരിക്ക ആസ്ഥാനമായുള്ള ആര്‍കിടെക്ട്-എന്‍ജിനീയറിംഗ് സ്ഥാപനങ്ങളായ എച്ച്ഒകെ അരുപ് എന്നിവരടങ്ങുന്ന സംഘമാണ് വേദി ഡിസൈന്‍ ചെയ്യുന്നത്.
“മനസുകള്‍ തമ്മിലുള്ള ബന്ധം; ഭാവിയുടെ പുനഃസൃഷ്ടി”എന്ന പ്രമേയത്തില്‍ നടക്കുന്ന ദുബൈ എക്‌സ്‌പോ 2020 എമിറേറ്റിന്റെ പാരമ്പര്യത്തില്‍ ഊന്നിക്കൊണ്ട്, നാടിന്റെ പരിതസ്ഥിതിയോട് ബന്ധപ്പെട്ടുള്ള പരിപാടികളോടെയായിരിക്കും നടപ്പിലാക്കുകയെന്ന് യുഎഇ സഹമന്ത്രിയും ദുബൈ എക്‌സ്‌പോ 2020 ഹയര്‍ പ്രിപറേറ്ററി കമ്മിറ്റി മാനേജിംഗ് ഡയറക്ടറും ദുബൈ എക്‌സ്‌പോ 2020 ഓഫീസ് ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷിമി പറഞ്ഞു.

---- facebook comment plugin here -----

Latest