ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഐ(എം)

Posted on: August 28, 2014 8:15 pm | Last updated: August 29, 2014 at 12:09 am

kodiyeriതിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ ഇബ്രാഹീം കുഞ്ഞും രാജിവെക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു. ഭരണ നേതൃത്വത്തിലിരിക്കുന്ന മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന ചെന്നിത്തലയും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവരുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം നിക്ഷപക്ഷമാകില്ല.അന്വേഷണം ഫലപ്രദവും നിക്ഷപക്ഷവുമാകണമെങ്കില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. വിജിലന്‍സ് തങ്ങളുടെ അഴിമതിക്ക് മറയിടുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്നും സിപിഐ(എം)സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു.