Connect with us

Kerala

റെയില്‍വേ വികസനം: പകുതി ചിലവ് കേരളം വഹിക്കണമെന്ന് മന്ത്രി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന്റെ പകുതി ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേ വികസനച്ചിലവിന്റെ 50 ശതമാനവും സൗജന്യ ഭൂമിയാണ് റെയില്‍വേക്ക് നല്‍കിയത്.കേരളവും അതിന് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.

കേരളത്തിന്റെ റെയില്‍വേ വികസനവുമായി ഏത് വിധത്തിലും സഹകരിക്കാന്‍ തയ്യാറാണ്. വികസനത്തിനുള്ള കേരളത്തിന്റെ കേന്ദ്രവിഹിതമായ 350 കോടിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന് പ്രത്യേക സോണ്‍ അനുവദിക്കാന്‍ തല്‍ക്കാലം കഴിയില്ല. വരും വര്‍ഷങ്ങളില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

 

Latest