Connect with us

Gulf

ഇന്ത്യ, യു എ ഇ ബന്ധം ശക്തിപ്പെടുത്തണം

Published

|

Last Updated

ദുബൈ: സാമ്പത്തികം, വാണിജ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ അഗാധമായ സുഹൃദ്ബന്ധം ഉണ്ടാകണമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ഊര്‍ജ-ഖനന മന്ത്രി സൗരഭ് പട്ടേലിനും സംഘത്തിനും ആര്‍ ടി എ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മത്തര്‍ അല്‍ തായര്‍. ആര്‍ ടി എയും ഇന്ത്യന്‍ കമ്പനികളും തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളില്‍ പരസ്പരം സഹകരിക്കുന്നുണ്ട്.
വാണിജ്യ മേഖലയിലും മറ്റും ഏറെ നിക്ഷേപ സാധ്യതയുള്ള നഗരമാണ് ദുബൈയെന്നും മത്തര്‍ അല്‍ തായര്‍ പറഞ്ഞു. സന്ദര്‍ശക സംഘം ദുബൈ മെട്രോയില്‍ യാത്ര നടത്തി.

Latest