Connect with us

Gulf

11 ഇന്ത്യക്കാരെ ഇന്റര്‍പോള്‍ തിരയുന്നു

Published

|

Last Updated

ദുബൈ: ജി സി സി രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ളത് 11 ഇന്ത്യക്കാര്‍ക്ക്. ഒളിവില്‍ കഴിയുന്നവരില്‍ നാല് മലയാളികളുമുണ്ട്.
യു എ ഇ പോലീസിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഇന്ത്യക്കാര്‍ക്ക് ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട് ഉള്ളതില്‍ ഒരാള്‍ മലയാളിയാണ്. സജി പൊന്നോര്‍ശശി എന്ന മലയാളിയെ കളവ് കേസിലാണ് അന്വേഷിക്കുന്നത്. നാസിയ എന്ന യുവതിയും ഗൊല്ല മോഹനനുമാണ് യു എ ഇയില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന മറ്റ് രണ്ട് ഇന്ത്യക്കാര്‍.
ഖത്തറില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് ഇന്ത്യക്കാര്‍ക്കാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. കവര്‍ച്ചക്കേസില്‍പെട്ട കലീമുദ്ദീനും വണ്ടിച്ചെക്ക് കേസില്‍പെട്ട കബീറുമാണ് മലയാളികള്‍. ഹാഫിസ് മുഹമ്മദാണ് മറ്റൊരു ഇന്ത്യക്കാരന്‍. വിശ്വാസ വഞ്ചനകുറ്റത്തിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള അബ്ദുല്‍കരീം എന്ന മലയാളി മാത്രമാണ് ഒമാനില്‍ ഇന്റര്‍പോള്‍ ലിസ്റ്റില്‍ ഇന്ത്യക്കാരനായി ഉള്ളത്.
കുവൈറ്റിലെ ഇന്റര്‍പോള്‍ലിസ്റ്റില്‍ ഉള്ള മുഹമ്മദ് റാഫി, പാര്‍ക്കര്‍റിയാസ്, മുഹമ്മദ് ജീലാനി എന്നീ ഇന്ത്യക്കാരില്‍ ആരും മലയാളികളില്ല. ബഹ്‌റൈനില്‍ തട്ടിക്കൊണ്ട് പോകല്‍ കേസില്‍പ്പെട്ട സഫീയ ബാനു എന്ന ഇന്ത്യന്‍ യുവതിയെയാണ് പിടികിട്ടാനുള്ളത്.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍നിന്നും ഒരു ഇന്ത്യക്കാരന്‍പോലും റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഇല്ലന്നെത് ശ്രദ്ധേയമാണ്.

Latest