Connect with us

Kozhikode

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Published

|

Last Updated

മണ്ണാര്‍ക്കാട്: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ ദേശബന്ധു സ്‌കൂളിലെ വിദ്യാര്‍ഥികളായ സലാഹുദ്ദീന്‍, മുഹമ്മദ് സഫ്‌വാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ കല്ലടിക്കോട് ദീപാ ജംഗ്ഷനിലാണ് സംഭവം.—ഓടികൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ വാതില്‍ അബദ്ധത്തില്‍ തുറന്നതാണ് അപകടത്തിന് കാരണമായി പറയുന്നത്. ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ഥികളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലടിക്കോട് പോലീസ് കേസെടുത്തു.