Connect with us

Alappuzha

കത്തോലിക്കരുടെ ചടങ്ങുകളില്‍ 99 ശതമാനവും മദ്യപ്പാര്‍ട്ടികള്‍: പി ടി തോമസ്

Published

|

Last Updated

ആലപ്പുഴ: കത്തോലിക്കാ മതവിശ്വാസികളുടെ ആഘോഷച്ചടങ്ങുകളില്‍ 99 ശതമാനവും മദ്യപ്പാര്‍ട്ടികളാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയമായ പി ടി തോമസ്. മാമോദിസ മുതല്‍ മരണാനന്തര ചടങ്ങുകളില്‍ വരെ മദ്യം വിളമ്പുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന് സഭയുടെ ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആഘോഷ ചടങ്ങുകളിലും മറ്റും മദ്യം വിളമ്പില്ലെന്ന കല്‍പ്പനയിറക്കാന്‍ സഭാ നേതൃത്വം തയ്യാറാകണം. കേരളത്തിലെ ആത്മീയാചാര്യനായ മാര്‍ ആലഞ്ചേരി ഇത് സംബന്ധിച്ച കല്‍പ്പന വിശ്വാസികള്‍ക്ക് നല്‍കുമെങ്കില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം കൂറേക്കൂടി ഗൗരവമുള്ളതാകും. മദ്യം വിളമ്പില്ലെന്ന് ഉറപ്പുള്ള ചടങ്ങുകളില്‍ മാത്രമേ വൈദികശ്രേഷ്ഠര്‍ പങ്കെടുക്കുകയുള്ളൂവെന്ന തീരുമാനം കൂടിയെടുത്താല്‍ ഇത് മാതൃകാപരമാകുമെന്നും പി ടി തോമസ് ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. വീഞ്ഞ് നിരോധിക്കണമെന്നാവശ്യപ്പെട്ട എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൂശിക്കേണ്ടതില്ല. കോണ്‍ഗ്രസിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ആറിത്തണുത്ത് ഇല്ലാതാകുമെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു.