Connect with us

Ongoing News

സ്‌കൂളുകളില്‍ വൃത്തി ഉറപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃത്തിയും വെടിപ്പുമുള്ള ശുചിമുറികള്‍ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വൃത്തിയുള്ള ശുചിമുറികളുടെ അഭാവം വിദ്യാര്‍ഥികളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന പൊതു പ്രവര്‍ത്തകന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പുതിയ ഫഌറ്റുകളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഫഌറ്റുകള്‍ നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍ ബയോഗ്യാസ് പ്ലാന്റ് ഉണ്ടായിരിക്കാന്‍ ബില്‍ഡിംഗ് പ്ലാനില്‍ വ്യവസ്ഥ ചെയ്യണം. ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാത്ത ഫഌറ്റുകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പഴയ ഫഌറ്റുകളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ നഗരസഭകള്‍ നിര്‍ദേശം നല്‍കണം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഇല്ലാത്ത ഫഌറ്റുകളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അവരെ കക്ഷിചേര്‍ത്ത് പുതിയ പരാതി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഫഌറ്റുകളിലെ മാലിന്യനിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

---- facebook comment plugin here -----

Latest