Connect with us

Kozhikode

കര്‍ണാടകയില്‍ എസ് ജെ എം പ്രവര്‍ത്തനം സജീവമാക്കും

Published

|

Last Updated

കോഴിക്കോട്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങളും സുന്നത്ത്, കുസുമം പ്രചരണവും വിപുലവും സജീവവുമാക്കുന്നതിന് എസ്‌ജെ എം കേന്ദ്ര സമിതി മംഗലാപുരത്ത് സംഘടിപ്പിച്ച കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ സ്‌പെഷ്യല്‍ കോണ്‍ഫറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സയ്യിദലി ബാഫഖി അധ്യക്ഷത വഹിച്ചു. വി പി എം വില്ല്യാപള്ളി ഉല്‍ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ് ഫൈസി സംഘാടകരുടെ ബാധ്യതകളെ കുറിച്ച് ക്ലാസെടുത്തു. കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉമര്‍ മദനി പാലക്കാട്, കര്‍ണാടക സാരഥികളായ ആത്തൂര്‍ സഅദ് മുസ്‌ലിയാര്‍, വി എ ഇസ്മാഈല്‍ മദനി, ജപ്പു അബ്ദുര്‍റഹ്മാന്‍ മദനി, അബ്ദുല്ല അഹ്‌സനി ബംഗളൂരു, ഹംസ അന്‍വരി കുടക് പ്രസംഗിച്ചു. വിവിധ ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.