Connect with us

National

ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടിത്തം; ആളപായമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടിത്തം. ചാന്ദ്‌നി ചൗക്കിലെ കിനാരി ബസാറിലെ തിരക്കേറിയ ഭാഗത്തും കൊണാട്ട് പ്ലേസിലെ ഒരു കെട്ടിടത്തിലുമാണ് അഗ്നിബാധ. ഇരു സംഭവങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിനരി ബസാറില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ഷോട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനിടയാക്കിയത്. ഈ ഭാഗത്തെ 16ഓളം കടകളിലേക്ക് തീപ്പടര്‍ന്നു.
അഗ്നിശമന സേനയുടെ 20 വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തി വൈകീട്ടോടെ തീ നിയന്ത്രണ വിധേയമാക്കി. സ്ഥലത്തേക്ക് നേരിട്ടെത്താനുള്ള സൗകര്യമില്ലാത്തത് തീയണക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണമാക്കിയതായി അഗ്നിശമന സേനാംഗം പറഞ്ഞു.
ഇന്നലെ രാവിലെയാണ് കൊണാട്ട് പ്ലേസിലുള്ള എന്‍ ഐ ഐ ടി കെട്ടിടത്തിന് തീപ്പിടിച്ചത്. ഇവിടെയും ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായത്. അഗ്നിശമന സേനയുടെ 15 വാഹനങ്ങളെത്തി തീയണച്ചു.