Connect with us

Gulf

അനിവാര്യഘട്ടത്തില്‍ നാല് ദിവസം രാജ്യത്ത് തങ്ങാന്‍ 100 ദിര്‍ഹത്തിന്റെ വിസ

Published

|

Last Updated

moi_logo copyഅബുദാബി: നാലു ദിവസം രാജ്യത്ത് തങ്ങാന്‍ അവസരം ഒരുക്കുന്ന എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ താമസകുടിയേറ്റ വിഭാഗം തീരുമാനിച്ചു. ക്യാബിനറ്റിന്റെ 2014ലെ 22 ാം തീരുമാന പ്രകാരമാണ് നടപടി.

വിമാനക്കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദേശികള്‍ക്കാണ് വിവിധ അത്യാവശ്യങ്ങളുമായി ബന്ധപ്പെട്ട് നാലു ദിവസം രാജ്യത്ത് തങ്ങാന്‍ 100 ദിര്‍ഹത്തിന്റെ അനുമതി നല്‍കുക. രാജ്യത്തെ വിമാനത്താവളങ്ങളിലെത്തുന്ന അത്യാവശ്യക്കാര്‍ക്ക് മാത്രമാവും ഇത്തരം ഒരു സൗകര്യം നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിയമ വിഭാഗം വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ ഡോ. റാശിദ് സുല്‍ത്താന്‍ അല്‍ ഖൊദര്‍ വ്യക്തമാക്കി.
യാത്രക്കാരന് അസുഖം പിടിപെടുക, കാലാവസ്ഥ മോശമാവുക, സാങ്കേതിക തകരാറിനാല്‍ വിമാനം യാത്ര റദ്ദാക്കുക തുടങ്ങിയവയാണ് അത്യാവശ്യങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പഠനത്തിനും ചികിത്സക്കും രാജ്യത്ത് എത്തുന്നതിന് നല്‍കുന്ന അനുമതിക്ക് മാറ്റമില്ലെന്നും ഇവയിലും ചില പരിഷ്‌ക്കരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ രാജ്യത്ത് വരാനും പോകാനും സാധിക്കുന്ന മള്‍ട്ടിപ്പിള്‍ വിസകളാണ് ഇപ്പോള്‍ നല്‍കുന്നത്. വിസയുടെ ഉടമക്ക് സൗകര്യം വര്‍ധിപ്പിക്കുന്നതിനായാണ് ഇത്തരം ഒരു സംവിധാനമെന്നും ഡോ. റാശിദ് വിശദീകരിച്ചു.
രണ്ട് വര്‍ഷത്തെ റസിഡന്റ് വിസക്ക് നേരത്തെ 270 ദിര്‍ഹമുണ്ടായിരുന്നത് പുതിയ നിരക്കനുസരിച്ച് 200 ദിര്‍ഹം ഫീസ്, 100 ദിര്‍ഹം അപേക്ഷാ നിരക്ക്, 100 ദിര്‍ഹം അടിയന്തര നിരക്ക്, 10 ദിര്‍ഹം സേവന നിരക്ക് എന്നിങ്ങനെ 410 ദിര്‍ഹം നല്‍കണം. വിസ പുതുക്കുമ്പോഴും ഇതേ നിരക്കുകള്‍ തന്നെയാണ് അടക്കേണ്ടത്. 90 ദിവസത്തെ സന്ദര്‍ശക വിസാ(ലോങ് ടേം വിസിറ്റ് സിംഗിള്‍ എന്‍ട്രി) നിരക്കില്‍ 460 ദിര്‍ഹമിന്റെ ഇളവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ 1,210 ദിര്‍ഹമുണ്ടായിരുന്നിടത്ത് പുതിയ നിരക്ക് പ്രകാരം 660 ദിര്‍ഹം ഫീസ്, 90 ദിര്‍ഹം ഇന്‍ഷുറന്‍സ് ഫീസ് എന്നിങ്ങനെ 750 ദിര്‍ഹം അടച്ചാല്‍ മതി.
30 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശക വിസ (ഷോര്‍ട്ട് ടേം വിസിറ്റ് സിംഗിള്‍ എന്‍ട്രി-ലിഷര്‍)ക്കാണെങ്കില്‍ നേരെ പകുതി കുറവുണ്ടായി. നേരത്തെ 660 ദിര്‍ഹം നല്‍കിയിരുന്നിടത്ത് പുതിയ നിരക്ക് 310 ദിര്‍ഹം, 40 ദിര്‍ഹം ഇന്‍ഷുറന്‍സ് അടക്കം 350 ദിര്‍ഹമാണ് നല്‍കേണ്ടത്. അപേക്ഷാ ടൈപ്പിങ് നിരക്ക് കൂടിയാകുമ്പോള്‍ ഇതില്‍ നേരിയ വര്‍ധനയുണ്ടാകും. രക്തബന്ധമുള്ളവര്‍ക്കുള്ള സന്ദര്‍ശക വിസക്ക്, അത് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാകുമ്പോള്‍ 1,000 ദിര്‍ഹവും സഹോദരങ്ങളാണെങ്കില്‍ 2,000 ദിര്‍ഹവുമാണ് നേരത്തെ കെട്ടിവക്കേണ്ടത്.
വിവിധ വിഭാഗം വിസകളുടെ പേരുകളിലും മാറ്റവുമുണ്ടായിട്ടുണ്ട്. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള 26 കേന്ദ്രങ്ങളിലും പുതിയ സംവിധാന പ്രകാരമായിരിക്കും വിസ നല്‍കുക. ഇതനുസരിച്ചു അപേക്ഷകര്‍ക്കു പലതവണ യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി വിസകള്‍ വിതരണം ചെയ്യും. ചികിത്സക്കും വിദ്യാഭ്യാസത്തിനും പ്രത്യേക വിസ ലഭിക്കും. ദുബായില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ സംബന്ധിക്കേണ്ടവരും നിര്‍ദിഷ്ട വിസയിലായിരിക്കണം രാജ്യത്തേക്കു കടക്കേണ്ടത്.
റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ക്കു 1100 ദിര്‍ഹമാണു നിരക്ക്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ക്കായി പലതവണ പോക്കുവരവു നടത്തേണ്ടവര്‍ക്കുള്ള മള്‍ട്ടി വിസകള്‍ക്കു 2100 ദിര്‍ഹമാണു നല്‍കേണ്ടത്. വിനോദത്തിനോ തൊഴിലിനോ വേണ്ടി ദീര്‍ഘകാല സന്ദര്‍ശന വിസക്കായി 550 ദിര്‍ഹം അടക്കണം. വിസ നിലനിര്‍ത്തികൊണ്ടു യാത്രചെയ്യാന്‍ സാധിക്കുന്ന സന്ദര്‍ശന വിസകള്‍ക്കു 1500 ദിര്‍ഹമാണു നല്‍കേണ്ടത്. പഠനം, പരിശീലനം, പുനരധിവാസം ലക്ഷ്യമിട്ടുള്ള വിസകള്‍ക്കു 550 ദിര്‍ഹവും ഇതു പുതുക്കാന്‍ 600 ദിര്‍ഹവുമാണു താമസ കുടിയേറ്റ വകുപ്പില്‍ അടക്കേണ്ടത്.
ചികിത്സ ലക്ഷ്യമിട്ടുള്ള വിസകള്‍ക്കും നിരക്കില്‍ വ്യത്യാസമുണ്ട്. ചികിത്സാര്‍ഥം ഒറ്റത്തവണ രാജ്യത്തേക്കു കടക്കാനുള്ള വിസക്കു 550 ദിര്‍ഹമാണു ഫീസ്. ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകാനുള്ള വിസ ലഭിക്കണമെങ്കില്‍ 1400 ദിര്‍ഹം അടക്കണം. രോഗിയുടെ കൂടെ വരാനുള്ള വ്യക്തിക്കും ഇതേ തുകയാണു