ഡി മാരിയ യുനൈറ്റഡിലേക്ക്

Posted on: August 25, 2014 11:58 am | Last updated: August 26, 2014 at 12:42 am

MARIAമാഞ്ചസ്റ്റര്‍: റയല്‍മാഡ്രിഡിന്റെ അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മാരിയ ബ്രീട്ടീഷ് ഫുട്‌ബോളിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. ഡി മാരിയ റയല്‍ വിട്ടുവെന്ന് ക്ലബ്ബ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചു. ഏകദേശം 75 ദശലക്ഷം പൗണ്ടിന്റെ കരാറിനാണ് ഡി മാരിയയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. തുക സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ട്രാന്‍സ്ഫര്‍ ബ്രിട്ടീഷ് ഫുട്‌ബോളിലെ റെക്കോര്‍ഡാണെന്നതില്‍ മാധ്യമങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. സീസണ്‍ ആരംഭിച്ചത് മുതല്‍ക്ക് തന്നെ ഡി മാരിയ റയല്‍ മാഡ്രിഡ് വിടാന്‍ ശ്രമിച്ചിരുന്നു.
ടോണി ക്രൂസും റോഡ്രിഗസും വന്നതോടെ റയലിന്റെ മുന്‍നിരയില്‍ ഡി മാരിയക്ക് സ്ഥാനം നഷ്ടമായിരുന്നു. ആഞ്ചലോട്ടിയുടെ പദ്ധതികളില്‍ അര്‍ജന്റീനക്കാരന് ഇടമില്ലെന്ന് വന്നതോടെ മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ ഗാല്‍ ട്രാന്‍സ്ഫറിന് ശ്രമിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയും രംഗത്തുണ്ടായിരുന്നു.