Connect with us

Wayanad

ചികിത്സയിലായിരുന്ന കടുവ ചത്തു

Published

|

Last Updated

ഗൂഡല്ലൂര്‍: തൊപ്പക്കാട് വന്യജീവി സങ്കേതത്തില്‍ ചികിത്സയിലായിരുന്ന ഒന്നര വയസുള്ള കടുവ ചത്തു. ആട്ടിന്‍കൂട്ടില്‍ എത്തിപ്പെട്ട കടുവയെ കഴിഞ്ഞ 19നാണ് വന്യജീവി സങ്കേ ത്തില്‍ എത്തിച്ചത്.
മുതുമല കടുവാ സങ്കേതത്തിലെ മണ്‍വയല്‍ നമ്പിക്കുന്നിലെ മുരളീധരന്റെ വീട്ട്മുറ്റത്തെ ആട്ടിക്കൂട്ടില്‍ ആടിനെ പിടികൂടുന്നതിനിടെ കൂട്ടില്‍ അകപ്പെടുകയായിരുന്നു. കൂട്ടില്‍കെട്ടിയിട്ട ആടിനെ കൊന്നു തിന്നുകയും ചെയ്തിരുന്നു.
അവശനിലയിലായ കടുവയെ വനം വകുപ്പ് തൊപ്പക്കാട് വന്യജീവി സങ്കേതത്തിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ഡോക്ടര്‍മാരായ വിജയ രാഘവന്‍, മനോഹരന്‍, മോഹന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു ചികിത്സ. മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമെ അറിയൂ. മുതുമല ഫീല്‍ഡ് ഡയരക്ടര്‍ രഘുറാം സിംഗ്, ഡപ്യൂട്ടി ഡയരക്ടര്‍ ചന്ദ്രന്‍ എന്നിവരാണ് പേസ്റ്റ് മോര്‍ട്ടം നടത്തി.

Latest