പുതിയ സ്‌കോഡ ഫാബിയ അടുത്ത വര്‍ഷം പകുതിയോടെ

Posted on: August 23, 2014 3:16 pm | Last updated: August 23, 2014 at 3:16 pm

scodaന്യൂഡല്‍ഹി: പുതിയ ഫാബിയയുടെ ചിത്രങ്ങള്‍ സ്‌കോഡ ഔദ്യോഗികമായി പുറത്തുവിട്ടു. ഒക്ടോബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ ഷോയിലാണ് പുതിയ ഫാബിയയുടെ അരങ്ങേറ്റം. 2015 പകുതിയോടെ ഈ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്താനാണ് സാധ്യത.
പഴയ മോഡലില്‍ നിന്ന് വ്യത്യസ്തമായി ചെത്തി കൂര്‍പ്പിച്ച പോലെയുളള ബോഡി പാനലുകള്‍ ഫാബിയയ്ക്ക് മോഡേണ്‍ ലുക്ക് നല്‍കുന്നു. നീളം നാല് മീറ്ററില്‍ ഒതുക്കിയ പുതിയ ഫാബിയയുടെ വീതി 90 മിമീ വര്‍ധിച്ചിട്ടുണ്ട്. ഉയരം 30 മിമീ കുറഞ്ഞു. രണ്ട് പെട്രോള്‍ എന്‍ജിനുകള്‍, മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും ഫാബിയയ്ക്കുണ്ടാകും. ഇന്ത്യയില്‍ ഫാബിയയുടെ പഴയ 1.2 ലീറ്റര്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള പെട്രോള്‍,ഡീസല്‍ എന്‍ജിന്‍ തന്നെയാവും ഉപയോഗിക്കുക.