Connect with us

Malappuram

സിവില്‍ സപ്ലൈസ് റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

Published

|

Last Updated

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഷില്‍മ ഗാസ് ഏജന്‍സിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറുകളിലും 19 കെ ജി സിലിന്‍ഡറുകളിലും സ്റ്റോക്കില്‍ വ്യത്യാസം കണ്ടെത്തി എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, ഡെലിവെറി നിരക്കുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സ്റ്റോക്ക് രജിസ്റ്റര്‍ ഗോഡൗണില്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഹോട്ടലുകളിലും പൊതു മാര്‍ക്കറ്റിലും റെയ്ഡ് നടത്തി കണ്ടെത്തിയ ക്രമക്കേടുകള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
പി ടി എസ് ആന്‍ഡ് കമ്പനി അരി മൊത്ത വ്യാപാര ഡിപ്പോയിലും റേഷന്‍ കടകളിലും പരിശോധന നടത്തുകയും ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി ടി അബൂബക്കര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി പ്രമോദ്, കെ നിഷ, ഇ ദിവാകരന്‍, കെ പി കൃഷ്ണന്‍ പങ്കെടുത്തു.

Latest