Connect with us

International

സിറിയയില്‍ മരണസംഖ്യ 1.91 ലക്ഷമായി

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ ഏപ്രില്‍ മാസം വരെയുണ്ടായ ഏറ്റുമുട്ടലില്‍ 191, 000 പേര്‍ കൊല്ലപ്പെട്ടുവെന്ന് യു എന്‍ റിപ്പോര്‍ട്ട്. സിറിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര മരവിപ്പാണെന്ന് യു എന്‍ മനുഷ്യാവകാശ മേധാവി നവി പിള്ള വിമര്‍ശിച്ചു. ഒരു വര്‍ഷം മുമ്പ് യു എന്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
സിറിയന്‍ വിമതര്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സര്‍ക്കാറിന് നേരെ ആക്രമണങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നാല് നിരീക്ഷക സംഘങ്ങളില്‍ നിന്നാണ് യു എന്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നത്. കൃത്യമായ പരിശോധനക്ക് ശേഷം മാത്രമേ യഥാര്‍ഥ കണക്ക് പുറത്തുവിടാന്‍ സാധിക്കുകയുള്ളൂ എന്ന് നവി പിള്ള കൂട്ടിച്ചേര്‍ത്തു. ദമസ്‌കസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക്; 39,393 പേര്‍. അലപ്പോയില്‍ 31,932 പേരും മരിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാറിനെതിരെയും വിമതര്‍ക്കെതിരെയും യു എന്‍ യുദ്ധക്കുറ്റം ആരോപിക്കുന്നുണ്ട്.

Latest