എം സി എ റാങ്ക് ലിസ്റ്റ്/കൗണ്‍സലിംഗ്

Posted on: August 21, 2014 5:45 am | Last updated: August 21, 2014 at 12:46 am
SHARE

calicut universityകാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എം.സി.എ കോഴ്‌സ് പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റും വിശദാംശങ്ങളും വെബ്‌സൈറ്റില്‍. ഒന്നാം ഘട്ട കൗണ്‍സലിംഗ് ആഗസ്റ്റ് 27, 28 തിയതികളില്‍ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ആഗസ്റ്റ് 27-ന് രാവിലെ പത്ത് മണിക്ക് ആദ്യ 200 റാങ്കുകാരും ഉച്ചക്ക് 1.30-ന് 201 മുതല്‍ 400 വരെയുള്ള റാങ്കുകാരും, ആഗസ്റ്റ് 28-ന് രാവിലെ പത്ത് മണിക്ക് 401 മുതല്‍ 686 വരെയുള്ള റാങ്കുകാരും ഹാജരാകണം. വെബ്‌സൈറ്റില്‍ നിന്ന് കൗണ്‍സലിംഗ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അഡ്മിഷന്‍ ഫീ, ഒന്നാം സെമസ്റ്റര്‍ ഫീ, സ്‌പെഷ്യല്‍ ഫീ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here