മര്‍കസ് ഇഹ്‌റാമില്‍ മതപണ്ഡിതര്‍ക്ക് ഡിപ്ലോമ ക്ലാസ് സെപ്തംബര്‍ ഒന്നിന്

Posted on: August 21, 2014 12:28 am | Last updated: August 21, 2014 at 12:28 am

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ഇഹ്‌റാമില്‍ മതപണ്ഡിതര്‍ക്കും മദ്‌റസാധ്യാപകര്‍ക്കും ഉള്ള ഏഴ് മാസത്തെ കൗണ്‍സിലിംഗ് ഡിപ്ലോമ ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. ജോലിയോടൊപ്പം പഠിക്കാന്‍ സാഹചര്യമൊരുക്കുന്ന ഈ കോഴ്‌സ് ചെയ്യുന്നതിലൂടെ അധ്യാപനം, പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ്, പഠന വൈകല്യം, കുടുംബ പ്രശ്‌നങ്ങള്‍, കൗമാരം തുടങ്ങിയ വിഷയങ്ങളില്‍ ട്രയിനറാകാന്‍ സാധിക്കും.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിയറി ക്ലാസും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രാക്ടിക്കലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2805258, 9895312202 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.