Connect with us

Gulf

പീഡനം; ഈ വര്‍ഷം 31 കേസുകള്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം കുട്ടികളെയും വനിതകളെയും പീഡിപ്പിച്ച 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രന്‍(ദിഫ്‌വാക്) അധികൃതര്‍ പറഞ്ഞു. ഇതില്‍ 11 പീഡനങ്ങള്‍ വീട്ടിനകത്തും 20 എണ്ണം പുറത്തുമാണ് നടന്നത്. സ്വന്തം പിതാക്കന്മാരുടെ പീഡനം മൂലമാണ് ഭൂരിഭാഗം കുട്ടികള്‍ക്കും ദിഫ്‌വാക്കില്‍ കഴിയേണ്ടി വന്നതെന്ന് ഡയറക്ടര്‍ ജനറല്‍ അഫ്രാ അല്‍ ബസ്തി പറഞ്ഞു. ദുബൈ പോലീസാണ് ഇവരെ ഇവിടെ എത്തിച്ചത്. ആറ് മാസം മുതല്‍ 10 വയസുവരെയുള്ളവരില്‍ ഒന്‍പത് പേര്‍ പെണ്‍കുട്ടികളാണ്. അവഗണനയും ദാരിദ്ര്യവും മൂലമാണ് ഇവരില്‍ 100 ശതമാനം പേരും പീഡനത്തിനിരയായത്. മറ്റു കുട്ടികളില്‍ 82 ശതമാനം പേര്‍ വൈകാരികമായും വാക്കുകളാലും പീഡിപ്പിക്കപ്പെട്ടു. 73 ശതമാനം ശാരീരികമായും 55 ശതമാനം സാമ്പത്തിക കാര്യത്തിലും 36 ശതമാനം വീട്ടുജോലി സംബന്ധമായും പീഡനത്തിനിരയായി. മുതല്‍ 17 വരെ പ്രായമുള്ളവരാണ് പുറംലോകത്ത് പീഡിപ്പിക്കപ്പെട്ടത്. ഇവരില്‍ 55 ശതമാനം ആണ്‍കുട്ടികളും 45 ശതമാനം പെണ്‍കുട്ടികളുമാണ്. ഇത്തരത്തില്‍പ്പെട്ട എട്ട് കേസുകള്‍ ബന്ധുക്കളാണ് ദിഫ്‌വാക്കിനെ അറിയിച്ചത്. നാലെണ്ണം വീതം ആശുപത്രിയും ചൈല്‍ഡ് ഹെല്‍പ്‌ലൈനും ഓരോന്ന് വീതം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും സ്‌കൂളും കൈമാറി. എട്ട് സംഭവങ്ങള്‍ക്ക് കാരണക്കാരന്‍ കുട്ടികളുടെ പിതാക്കന്മാരാണ്. ഏഴില്‍ മാതാവും രണ്ടെണ്ണത്തില്‍ ബന്ധുക്കളും രണ്ടില്‍ സഹപാഠികളും ഓരോന്ന് വീതം സഹോദരിമാരും കുടുംബ സുഹൃത്തും അധ്യാപകരും കാരണക്കാരായി.
വിവിധ തരം ക്രൂരകൃത്യങ്ങളാണ് കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. 60ശതമാനം അവഗണനയും പട്ടിണി മൂലവും സംഭവിച്ചതാണ്. 50ശതമാനം വൈകാരികവും വാക്കുകളാലും 50 ശതമാനം കായികമായും 15 ശതമാനം ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു.

---- facebook comment plugin here -----

Latest