Connect with us

Gulf

ട്രാം പദ്ധതി: ഗതാഗതം തിരിച്ചുവിടല്‍ അവസാന ഘട്ടത്തില്‍

Published

|

Last Updated

ദുബൈ: ദുബൈ ട്രാം പദ്ധതി നിര്‍മാണത്തിനു വേണ്ടിയുള്ള ഗതാഗതം തിരിച്ചുവടല്‍ ഒരു മാസം മാത്രമേ ഉണ്ടാവൂ എന്ന് ആര്‍ ടി എ ട്രാഫിക് ആന്റ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.
ജുമൈറ ബീച്ച് റസിഡന്‍സ്, (ജെ ബി ആര്‍) ദുബൈ മറീന ഭാഗങ്ങളിലാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ഒരു കിലോമീറ്ററിലാണ് ദിശമാറ്റം. സെപ്തംബര്‍ അവസാനത്തോടെ ഇത് അവസാനിക്കും. ട്രാം പദ്ധതി നവംബറില്‍ ഉദ്ഘാടനം ചെയ്യും.
ട്രാം പദ്ധതിക്ക് വേണ്ടി ഗതാഗത നിയന്ത്രണം അനിവാര്യമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം. ജെ ബി ആര്‍ സ്ട്രീറ്റിലെ മൂന്ന് ഇന്റര്‍സെക്ഷനുകളിലെ ഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്. റോഡ് ഉപയോക്താക്കള്‍ ആര്‍ ടി എയുമായി സഹകരിക്കണം. സ്വാഭാവികമായ ഗതാഗത തടസങ്ങളാണ് സംഭവിക്കുന്നത്. ട്രാം പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രതിദിനം 27,000 യാത്രക്കാര്‍ക്ക് ഉപയുക്തമാകും. 2020 ഓടെ എണ്ണം 66,000 ആകും.
അല്‍ സഫൂഹ് സ്ട്രീറ്റില്‍ 14.6 കിലോമീറ്റര്‍ പാതയാണ് ട്രാമിനു വേണ്ടി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 10.6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. 17 സ്റ്റേഷനുകളില്‍ 11 എണ്ണം ആദ്യ ഘട്ടത്തില്‍ തുറക്കും. ദുബൈ മറീന, ജുമൈറ ലേക് ടവേഴ്‌സ് എന്നീ മെട്രോ സ്റ്റേഷനുകളുമായി ട്രാം പദ്ധതിയെ ബന്ധിപ്പിക്കുമെന്നും മൈത്ത ബിന്‍ അദീയ്യ് അറിയിച്ചു.

---- facebook comment plugin here -----

Latest