Connect with us

Gulf

ബാച്ചിലര്‍ മുറികളില്‍ അമിത താമസക്കാര്‍; 600 ലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തി

Published

|

Last Updated

അബുദാബി: ബാച്ചിലര്‍മാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ 600ലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. അമിതമായി ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയെ അറിയിക്കാന്‍ പരിസരത്തുള്ളവര്‍ക്ക് ബാധ്യതയുണ്ട്.
കെട്ടിടമുടമകള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍, വാടകക്ക് മുറികള്‍ മറിച്ചു നല്‍കുന്നവര്‍ എന്നിവര്‍ക്ക് മുന്നറിയിപ്പു നോട്ടീസ് നല്‍കിവരുന്നുണ്ട്. നിയമലംഘനം ആവര്‍ത്തിച്ചവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലര്‍മാരെ അനുവദിക്കില്ല. ബാച്ചിലര്‍ മുറികളില്‍ അമിതമായി താമസക്കാരെയും അനുവദിക്കില്ല. സുരക്ഷിതത്വത്തിനും സാമൂഹിക ആരോഗ്യത്തിനും ഭീഷണിയാണിതെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest