Connect with us

Kerala

ബാര്‍ പ്രശ്‌നം: സുധീരന് പിന്തുണയുമായി ചന്ദ്രിക മുഖപ്രസംഗം

Published

|

Last Updated

chandrika dailyകോഴിക്കോട്: ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകവെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് പിന്തുണയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. “ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ചേദം” എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ബാറുകള്‍ തുറക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.

ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പക്ഷമാണുള്ളത്. ഒന്ന് ധാര്‍മ്മികതയുടെ പക്ഷം പറയുന്നവരും രണ്ടാമത്തേത് പ്രായോഗികതയുടെ പക്ഷം പറയുന്നവരുമാണ്. സമൂഹത്തിന്റേയും കുടുംബങ്ങളുടേയും പിന്തുണയാണ് ധാര്‍മ്മികതയുടെ പക്ഷത്തിനുള്ളതെങ്കില്‍ ബാര്‍ തുറക്കണമെന്ന് പറയുന്നത് കള്ളുകുടിയന്‍മാരുടേയും കള്ള് കച്ചവടക്കാരുടേയും ആവശ്യമാണെന്നും മുഖപ്രസംഗം പറയുന്നു.

മദ്യം വിഷമാണ് എന്ന ബാലപാഠം പോലും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെടുന്നവര്‍ മറക്കുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ബാറുകള്‍ തുറക്കരുതെന്ന നിലപാടാണ് മുസ്ലിംലീഗ് ആദ്യം മുതല്‍ സ്വീകരിച്ചു വരുന്നത്. ഇതാണ് ഇപ്പോള്‍ ചന്ദ്രിക ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്.

Latest