Connect with us

Kozhikode

പ്രവാസികളുടെ നിയമസുരക്ഷ ശക്തിപ്പെടുത്തണം: മര്‍കസ് പ്രവാസി കോണ്‍ഫറന്‍സ്

Published

|

Last Updated

കോഴിക്കോട്: നിലനില്‍പ്പുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികള്‍ക്ക് ശക്തമായ നിയമ സുരക്ഷ ഒരുക്കണമെന്ന് മര്‍കസ് പ്രവാസി കോണ്‍ഫറന്‍സ് അധികൃതരോട് ആവശ്യപ്പെട്ടു. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളുടെ നിയമപരമായ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ നോര്‍ക്ക റൂട്ട്‌സ്, പ്രവാസി കാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടപ്പില്‍ വരുത്താന്‍ മര്‍കസ് നേതൃത്വം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതികള്‍, പ്രവാസി രജിസ്‌ട്രേഷന്‍, മെമ്പര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ കോണ്‍ഫറന്‍സില്‍ ആവിഷ്‌കരിച്ചു.
ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ്‌സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി പദ്ധതികള്‍ അവതരിപ്പിച്ചു. സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപ്പള്ളി, ബി പി സിദ്ദീഖ് ഹാജി, ഹാഫിസ് അബൂബക്കര്‍ സഖാഫി, സമദ് പുലിക്കാട്, വിവിധ ഗള്‍ഫ് നാടുകളിലെ പ്രതിനിധികള്‍ പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

Latest