ഹെറോയിന്‍ കടത്ത് പോലീസ് നിഷ്ഫലമാക്കി

Posted on: August 19, 2014 8:16 pm | Last updated: August 19, 2014 at 8:16 pm

dubai-policeദുബൈ: ഹെറോയിന്‍ കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ ദുബൈ പോലീസ് നിഷ്ഫലമാക്കി. ഹോര്‍ അല്‍ അന്‍സ്, ബര്‍ദുബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കടത്ത് നടന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഷ്യന്‍ വംശജരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് മയക്കു മരുന്ന് വിരുദ്ധ വിഭാഗം മാനേജര്‍ മുഹമ്മദ് താനി ഹാരിബ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവായി ചമഞ്ഞാണ് ഹോര്‍ അല്‍ അന്‍സില്‍ താമസിക്കുന്ന മുപ്പത്തിമൂന്നുകാരനില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പോലീസ് പിടിച്ചെടുത്തത്. ഇതിന്റെ ആസൂത്രകനാണ് പിടിക്കപ്പെട്ട മറ്റൊരാള്‍.
രണ്ടാമത്തെ കേസില്‍ ബോട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ആളില്‍ നിന്നാണ് അരക്കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.