Connect with us

Ongoing News

രവി ശാസ്ത്രി ഇന്ത്യന്‍ ടീം ഡയറക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയോടെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ വന്‍ അഴിച്ചുപണി. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി മുന്‍ താരം രവി ശാസ്ത്രിയെ നിയമിച്ചു. ഡങ്കന്‍ ഫഌച്ചര്‍ കോച്ചായി തുടരും. മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് ബംഗാറിനേയും ബി അരുണിനേയും സഹപരിശീലകരാക്കിയിട്ടുണ്ട്. ബിസിസിഐ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഫീല്‍ഡിംഗ് കോച്ച് ട്രെവര്‍ പെന്നിയേയും ബൗളിങ് കോച്ച് ജോ ഡോസിനേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. ഇവര്‍ക്ക് വിശ്രമം അമുവദിക്കുന്നു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് തകര്‍ന്നതോടെയാണ് ബിസിസിഐയുടെ ഇടപെടല്‍. കോച്ചിനെതിരെയും ക്യാപ്റ്റനെതിരെയും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതാദ്യമായാണ് ഇന്ത്യ ടീം ഡയറക്ടറെ നിയമിക്കുന്നത്. ടീമിന്റെ പ്രകടനത്തില്‍ മേല്‍ നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ടീം ഡയറക്ടറുടെ ചുമതല. ഫലത്തില്‍ ടീമിന്റെ നിയന്ത്രണം ഡയറക്ടറുടെ കൈകളിലാകും. ഈ മാസം 25നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.