Connect with us

Malappuram

പള്ളിപൂട്ടിയ സംഭവം; തിരൂരങ്ങാടിയില്‍ മുജാഹിദുകള്‍ വീണ്ടും ഏറ്റുമുട്ടി

Published

|

Last Updated

തിരൂരങ്ങാടി: മുജാഹിദ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് പള്ളി പൂട്ടിയ തിരൂരങ്ങാടിയില്‍ ഇന്നലെ ഇരുവിഭാഗം തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ കാലത്ത് 10.30നാണ് മൗലവി വിഭാഗവും ജിന്ന് വിഭാഗവും തമ്മില്‍ തിരൂരങ്ങാടി ടൗണില്‍ ഏറ്റുമുട്ടിയത്. കൈയ്യാങ്കളി രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. അവകാശ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരൂരങ്ങാടി പോലീസ് ടൗണ്‍ സലഫി മസ്ജിദ് പൂട്ടിയത്.ഇപ്പോള്‍ പള്ളി പോലീസ് കാവലിലാണ്. കേസിലിരിക്കുന്ന പള്ളിയില്‍ കോടതി ഉദ്യോഗസ്ഥര്‍ തെളിവിനായി എത്തുന്നുവെന്ന് കണ്ട് പള്ളി തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ മൗലവി വിഭാഗം പള്ളിയിലുണ്ടായിരുന്ന തങ്ങളുടെ നോട്ടീസുകളും മറ്റും നശിപ്പിക്കുകയും മൗലവി വിഭാഗത്തിന്റെ പോസ്റ്റര്‍ പതിക്കുകയുമാണുണ്ടായതെന്ന് ജിന്ന് വിഭാഗം പറയുന്നു. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പേ ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെയാണ് പള്ളി പൂട്ടിയത്.
അതിനിടെ ഒരുതവണ പോലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചനടന്നുവെങ്കിലും അലസിപ്പിരിയുകയാണുണ്ടായത്.

Latest