കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റാകുന്നു

Posted on: August 19, 2014 3:00 pm | Last updated: August 20, 2014 at 12:56 am
kanthauram fb
കാന്തപുരത്തിൻെറ ഫേസ്ബുക്ക് പേജ് മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് തന്നെ പതിനായിരക്കണക്കിന് ലൈക്കുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റാകുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച പേജിന് മൂന്ന് മണി ആയപ്പോഴേക്കും ലൈക്കുകളുടെ എണ്ണം 17000 കവിഞ്ഞു. ഓരോ മിനുട്ടിലും നൂറുക്കണക്കിന് ലൈക്കുകളാണ് പേജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. https://www.facebook.com/SheikhAboobacker എന്നതാണ് പേജിന്റെ വിലാസം.

മര്‍ക്കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്്ദുസ്സലാം പേജ് പ്രകാശനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യി്ദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സി മുഹമ്മദ് ഫൈസി, സിറാജ് ചീഫ് എഡിറ്റര്‍ വി പി എം വില്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം