Connect with us

Eranakulam

എംഎല്‍എയും സിന്‍ഡിക്കേറ്റ് അംഗവും തമ്മില്‍ കയ്യാങ്കളി

Published

|

Last Updated

കൊച്ചി: കുസാറ്റ് വിസി നിയമന സമിതി രൂപീകരണ വിവാദത്തെച്ചൊല്ലി എംഎല്‍എയും സിന്‍ഡിക്കേറ്റ് അംഗവും തമ്മില്‍ കയ്യാങ്കളി. എറണാകുളം എംഎല്‍എ ഹൈബി ഈഡനും കുസാറ്റ് സിന്‍ഡിക്കേറ്റ് പ്രതിനിധി സണ്ണി ആലപ്പാട്ടും തമ്മിലാണ് കയ്യാങ്കളി നടന്നത്.സമിതി രൂപീകരണത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഹൈബിയെയും സണ്ണിയെയും പിന്തിരിപ്പിക്കുകയായിരുന്നു.

 

Latest