Connect with us

International

സിറിയയില്‍ ഇസില്‍ 700ല്‍ അധികം പേരെ വധിച്ചു

Published

|

Last Updated

ദേര: സിറിയയില്‍ ഇസില്‍ വിഭാഗം 700 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. സിറിയയില്‍ ഇസില്‍, ഗോത്ര വിഭാഗക്കാരായ 700 ഓളം പേരെയാണ് വധിച്ചത്. സിറിയയിലെ മനുഷ്യാവകാശങ്ങളെ നിരീക്ഷിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റാമി അബ്ദുര്‍റഹ്മാനാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.
സിറിയയുടെ കിഴക്ക് ഭാഗത്ത് ഇസിലുമായി കലാപത്തിലായിരുന്ന 700 പേര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ശൈതാത്ത് ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ദയറിസ്സോര്‍ പ്രവിശ്യയിലെ മിക്ക ഗ്രാമങ്ങളിലും വളരെ ആഹ്ലാദത്തോടെയാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. ഗോത്ര വര്‍ഗത്തിലെ നിരപരാധികളാണ് കൊല്ലപ്പെട്ടവരിലധികവും. അക്രമികള്‍ അപ്പോഴും സുരക്ഷിതരായിരുന്നു. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന ഗോത്രവര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest