Connect with us

Palakkad

നരേന്ദ്ര മോഡി വര്‍ഗീയ വിഷം പടര്‍ത്തുന്നു: രമേശ് ചെന്നിത്തല

Published

|

Last Updated

വടക്കഞ്ചേരി: നരേന്ദ്രമോഡി ഗവണ്‍മെന്റില്‍ വര്‍ഗ്ഗീയ വിഷങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണെന്ന് ആഭ്യന്തര രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ വയലന്‍സ് വാരാചരണ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ക്ഷീയത വളര്‍ന്ന് വലുതായി വരുന്നതോടെ വര്‍ക്ഷീയ സംഘര്‍ഷാവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍. ഇന്ത്യ ഭരിക്കുന്നത് ഭരണകൂടമല്ല ഒരു വ്യക്തിയാണ്.
സി പി ഐ സീറ്റ് വിറ്റ് സ്ഥാനാര്‍ഥിയെ ഉണ്ടാക്കേണ്ട ഗതികേടായി മാറിയിരിക്കുന്നകയാണ്. ഇടത് പക്ഷം കേരളത്തില്‍ വലിയ പ്രതിസന്ധിയിലാണിപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും സി പി ഐ ഏതാണ്ട് പൊട്ടിയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം എം എല്‍ മാരായ കെ അച്ചുതന്‍, ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ വി എസ് വിജയരാഘവന്‍, എസ് ശിവരാമന്‍, കെ പി സി സി സെക്രട്ടറിമാരായ സി ചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്, പാര്‍ലിമെന്റ് പ്രസിഡന്റ് പാളയം പ്രദീപ്. സംസ്ഥാന സെക്രട്ടറി കെ എം ഫെബിന്‍ പ്രസംഗിച്ചു.