Connect with us

Ongoing News

മോഡി രാജിവെച്ച വഡോദരയില്‍ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 13ന്

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെച്ച ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ സ്‌പെതംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മുലായം സിംഗ് ഒഴിഞ്ഞ ഉത്തര്‍പ്രദേശിലെ മയിന്‍പുരി, ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര്‍ റാവു ഒഴിഞ്ഞ മേധക് മണ്ഡലങ്ങളിലും ഈ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും.

വരാണസിയിലും വഡോദരയിലും മികച്ച ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട മോഡി പിന്നീട് വരാണസി നിലനിര്‍ത്തി വഡോദര ഒഴിയുകയായിരുന്നു. ഇതേപ്രകാരം അസംഗഡ് നിലനിര്‍ത്തിയാണ് മുലായം സിംഗ് യാദവ് മയിന്‍പുരി ഒഴിഞ്ഞത്.

Latest