മദ്യവിരുദ്ധ നയവുമായി മുന്നോട്ട് പോകും: സുധീരന്‍

Posted on: August 15, 2014 5:28 pm | Last updated: August 16, 2014 at 6:03 pm

vm sudheeranതിരുവനന്തപുരം: മദ്യ വര്‍ജന നയവുമായി മുന്നോട്ടു പോകുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവര്‍ത്തിച്ചു. സ്ഥാപിത താല്‍പര്യക്കാരാണ് അസ്വസ്ഥരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് വിവാദത്തില്‍ സുധീരന്റേത് വ്യക്തമായ നിലപാടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. കോടതി വിധി ബാറുടമകള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.