Connect with us

Palakkad

ദുര്‍ബലരുടെ പ്രശ്‌നത്തിന് പരിഹാരം കാണാതെ സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമാകില്ല: കെ ജയകുമാര്‍

Published

|

Last Updated

ഒറ്റപ്പാലം: സമൂഹത്തിലെ ദുര്‍ബലരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സ്വതന്ത്രദിനാഘോഷം പൂര്‍ണ്ണമാകില്ലെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍.
കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്കിന്റെ മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
എം ഹംസ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബേങ്ക് പരിധിയിലെ പ്ലസ് ടു,എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജയകുമാര്‍ പുരസ്‌കാരം നല്‍കി. നഗരസ‘ചെയര്‍പേഴ്‌സണ്‍ പി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി ടീച്ചര്‍, ഡോ എസ് ഗിരിജ. അഡ്വ പി ടി നരേന്ദ്രമേനോന്‍, പ്രൊഫ എ ശിവരാമന്‍, ബേങ്ക് ചെയര്‍മാന്‍ കെ മധുസൂദനനുണ്ണി, വൈസ് ചെയര്‍മാന്‍ പി എം ദേവദാസ്, മാനേജര്‍ ഇന്‍ചാര്‍ജ്ജ് ഗോപിനാഥന്‍ പ്രസംഗിച്ചു.

Latest