Connect with us

Palakkad

തമിഴ്‌നാട്ടിലേക്ക് കൊപ്ര കടത്തുന്നതിന് കൈക്കൂലി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

പാലക്കാട്: ഗോവിന്ദാപുരം വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കൊപ്ര കൊണ്ടു പോകുന്നതിനുള്ള എന്‍ട്രി വ്യാജമായി നല്‍കാന്‍ ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മൂന്ന്് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് സംഘം നടപടിക്ക് ശിപാര്‍ശ ചെയ്തു. വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ വഹാബ്, ക്ലാര്‍ക്ക് കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെ 12 ഓടെ വിജിലന്‍സ് ഡി വൈ എസ് പി. എന്‍ സുകുമാരന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. ഗോവിന്ദാപുരം ചെക്‌പോസ്റ്റ് വഴി കൊപ്ര കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായുള്ള എന്‍ട്രിയാണ് അധികൃതര്‍ വ്യാജമായി നല്‍കിയിരുന്നത്. ഇതിനായി ഒരു ലോഡിനുള്ള എന്‍ട്രിക്ക് 2000 മുതല്‍ 3000 വരെ തുക വാങ്ങുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി.
കേരളത്തില്‍ നിന്നും കൊണ്ടുപോകുന്ന കൊപ്രക്ക് തമിഴ്‌നാട്ടില്‍ നികുതി നല്‍കേണ്ടതില്ലെന്നിരിക്കേ നികുതി വെട്ടിപ്പ് നടത്തുന്നതിനായാണ് ഇത്തരത്തില്‍ വ്യാജ എന്‍ട്രി സംഘടിപ്പിച്ചിരുന്നത്. മീനാക്ഷിപുരം കൃഷ്ണ ട്രേഡേഴ്‌സ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ പേരിലാണ് ചെക്‌പോസ്റ്റില്‍ നിന്നും വ്യാജ എന്‍ട്രികള്‍ നല്‍കിയിരുന്നത്.

Latest