Connect with us

Ongoing News

ക്വാറി സംഘടനകളുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ക്വാറിമേഖലയില്‍ വിവിധ സംഘടനകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. സംസ്ഥാനത്ത് പാറമടകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ച പശ്ചാതലത്തിലാണ് തീരുമാനം. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടായിരിക്കും പാറമടകള്‍ ഉള്‍പ്പടെയുള്ള ചെറുകിട ധാതുഖനനത്തിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാവിലെ സര്‍ക്കാറുമായി സംഘടനകളുടെ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.

Latest