എസ് എസ് എഫ് വിസ്ഡം മീറ്റ് മര്‍കസില്‍

Posted on: August 14, 2014 1:11 am | Last updated: August 14, 2014 at 1:11 am
SHARE

ssf flagകോഴിക്കോട്: രിസാല സ്റ്റഡി സര്‍ക്കിളിന്റെ സഹകരണത്തോടെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കി വരുന്ന വിസ്ഡം സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ രണ്ടാമത് ക്വാര്‍ട്ടര്‍ലി മീറ്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. കേരളത്തിലെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിംഗ്, ലോ, മാനേജ്‌മെന്റ് കോളജുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളാണ് സ്‌കീമിലുള്ളത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മീറ്റ് അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി അബ്ദുല്‍ ജലീല്‍ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, പികെ സലീം ആര്‍ ഇ സി, ഉമര്‍ ഓങ്ങല്ലൂര്‍ എ എ റഹീം വിവിധ സെഷനുകളില്‍ സംസാരിക്കും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here