Connect with us

Gulf

കാര്‍ മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു

Published

|

Last Updated

ഷാര്‍ജ: മലീഹ-കല്‍ബ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകടത്തില്‍ 18 കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. കാറോടിച്ചിരുന്ന സ്വദേശി യുവാവാണ് മരണമടഞ്ഞത്. അമിത വേഗത്തില്‍ സഞ്ചരിക്കവേ കാര്‍ ട്രാക്ക് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ ശേഷം കാര്‍ പിന്നീട് റോഡിന് പുറത്തെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹം ദൈദ് ആശുപത്രിയിലേക്ക് മാറ്റി.