മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി

Posted on: August 13, 2014 4:35 pm | Last updated: August 14, 2014 at 7:49 am
SHARE

high courtകൊച്ചി: ആഡംബര വിവാഹങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മംഗല്യനിധി സെസ് ഹൈക്കോടതി റദ്ദാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തുന്ന കല്ല്യാണത്തിന് ഏര്‍പെടുത്തിയ സെസാണ് റദ്ദാക്കിയത്. കൊല്ലം, കാസര്‍കോട് ജില്ലകളിലെ ഓഡിറ്റോറിയം ഉടമകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അതേസമയം, ഈ ഇനത്തില്‍ ഇതുവരെ പിരിച്ച തുക തിരിച്ചു നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമകാ്കി.

2013ല്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിലാണ് മംഗല്യനിധി എന്ന പേരില്‍ ആഡംബര വിവാഹപാര്‍ട്ടികള്‍ക്ക് സെസ് പ്രഖ്യാപിച്ചത്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ വെച്ച് നടത്തുന്ന കല്യാണപാര്‍ട്ടിക്ക് ചെലവിന്റെ മൂന്ന് ശതമാനം സെസ് പരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് വിവാഹത്തിന് ടാക്‌സ് ഏര്‍പ്പെടുത്തലാണെന്ന് ഹരജിക്കാര്‍ വാദിച്ചു. മതപരവും അല്ലാത്തതുമായ ആഘോഷങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും ഇത്തരം നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നികുതിയല്ല, സെസാണ് ഇടാക്കുന്നതെന്നും ഇതുവഴി ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരുടെ കല്യാണത്തിന് ഉപകരിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here