20,000 ഷിയോമി എംഐ 3 വിറ്റഴിഞ്ഞത് സെക്കന്റുകള്‍ക്കുള്ളില്‍

Posted on: August 12, 2014 8:45 pm | Last updated: August 12, 2014 at 8:45 pm

shiyomiന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് സിയോമി എം ഐ ത്രീ. നാലാംഘട്ട വില്‍പനയില്‍ സെക്കന്റുകള്‍ക്കകം 20000 ഫോണും വിറ്റഴിച്ചിരിക്കുകയാണ്. ഈ ചൈനീസ് ഫോണ്‍. ഇന്ന് രണ്ട് മണിക്ക് ഫഌപ്കാര്‍ട്ടില്‍ വില്‍പനയുണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്ക് വെബ്‌സൈറ്റില്‍ ഇടിച്ചുകയറിയവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ സ്റ്റോക്ക് തീര്‍ന്നതായി റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ആളുകളുടെ തള്ളിക്കയറ്റംമൂലം നിരവധി തവണ സൈറ്റ് പണിമുടക്കി. ഒരു ലക്ഷത്തിലധികംപേരാണ് ഫോണിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊത്തം 55000 ഫോണുകളാണ് ഇന്ത്യയില്‍ ഇതുവരെ വില്‍പന നടത്തിയത്. ജൂലൈ 22നാണ് ചൈനീസ് കമ്പനിയായ ഷിയോമി ഇന്ത്യയില്‍ എം ഐ 3 എന്ന മോഡല്‍ അവതരിപ്പിച്ചത്. ആദ്യ ദിവസം 40 മിനുട്ടുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിറ്റുതീര്‍ന്നു. 13,999 രൂപയാണ് എംഐ സ്മാര്‍ട്ട് ഫോണിന്റെ വില.