Connect with us

Kerala

വര്‍ഗീയ കലാപങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം: സോണിയാ ഗാന്ധി

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരുവനന്തപുരത്ത് കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സോണിയ ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശനമഴിച്ചുവിട്ടത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സോണിയ ആരോപിച്ചു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 600ല്‍ അധികം വര്‍ഗീയ കലാപങ്ങളാണ് നടന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിനായി കരുതിക്കൂട്ടി സംഘടിപ്പിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ സജീവമായി രംഗത്തിറങ്ങണമെന്നും സോണിയാ ഗാന്ധി ആഹ്വാനം ചെയ്തു.

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യ മൊത്തത്തില്‍ കോണ്‍ഗ്രസിന് പരാജയം നേരിട്ടപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കൂടെ നിന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അഭിമാനമുണ്ടെന്നും സോണിയ പറഞ്ഞു.

കുടുംബശ്രീയുടെ വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് സോണിയാ ഗാന്ധി കേരളത്തിലെത്തിയത്. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന കുടുംബശ്രീ 16ാം വാര്‍ഷികാഘോഷ പരിപാടികള്‍ സോണിയ ഉദ്ഘാടനം ചെയ്യും.

 

 

---- facebook comment plugin here -----

Latest