സിഎം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് നാളെ തുടക്കം

Posted on: August 12, 2014 12:20 am | Last updated: August 13, 2014 at 12:15 am
SHARE

കോഴിക്കോട്: മടവൂര്‍ സി എം വലിയുല്ലാഹി ഇരുപത്തിനാലാമത് ആണ്ട് നേര്‍ച്ചക്ക് നാളെ രാവിലെ നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാകും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന് സി എം സെന്റര്‍ മടവൂര്‍ ശരീഫില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അവേലം നേതൃത്വം നല്‍കും.
രണ്ട് മണിക്ക് നടക്കുന്ന ടീച്ചേഴ്‌സ് സംഗമം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ഇ വി അബ്ദുര്‍റഹ്മാന്‍ വിഷയാവതരണം നടത്തും. രാത്രി നടക്കുന്ന മതപ്രഭാഷണത്തില്‍ അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ഉമര്‍ മുസ്‌ലിയാര്‍ കാപ്പാട് സംബന്ധിക്കും. 14 ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ ഡോ അബ്ദുസ്സലാം സഖാഫി ഓമശ്ശേരി ക്ലാസെടുക്കും. സയ്യിദ് സകരിയ്യ കാമില്‍ സഖാഫി, സി എം അബൂബക്കര്‍ സഖാഫി, കലാം മാവൂര്‍ സംബന്ധിക്കും. രണ്ട് മണിക്ക് നടക്കുന്ന മുതഅല്ലിം സംഗമത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തും. വൈകുന്നേരം ഏഴ് മണിക്ക് ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, പി എം എസ് എ തങ്ങള്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ദിക്‌റ് ദുആ ആത്മീയ സമ്മേളനം നടക്കും. ശേഷം നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കും. ആത്മീയ സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, അതാഉല്ല തങ്ങള്‍, മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി, മുല്ലക്കോയ തങ്ങള്‍ കാരക്കാട്, സയ്യിദ് ഹസ്സന്‍ സഖാഫി വാര്‍ണാക്കര, മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട്, കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊയിലാട്ട്, സയ്യിദ് അബ്‌സ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി തങ്ങള്‍,എ പി മുഹമ്മദ് മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, വി പി എം ഫൈസി വില്യാപ്പള്ളി സംബന്ധിക്കും. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, കെ ആലിക്കുട്ടി ഫൈസി, അഹമ്മദ്കുട്ടി സഖാഫി, പി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, ടി കെ സി മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.