ഷുക്കൂര്‍ വധക്കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ

Posted on: August 11, 2014 4:20 pm | Last updated: August 12, 2014 at 12:05 am

555_shukoor2കൊച്ചി: ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടക്കുന്ന കേസാണിത്. സാധാരണ രാഷ്ട്രീയ കൊലപാതകമാണിതെന്നും സിബിഐ ഏറ്റെടുക്കാന്‍ മാത്രം പ്രത്യേകതയെന്നും ഈ കേസിനില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം സിബിഐക്ക് ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.